ഡബ്ലിൻ: ഗൾഫിൽ നിന്നുള്ള പൗരന്മാരുമായുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഇന്ന് ഡബ്ലിനിലെത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. 271 യാത്രികരാണ് ഈ വിമാനത്തിൽ ഉണ്ടാകുക.
അബുദാബിയിൽ നിന്നും രാവിലെ വിമാനം പുറപ്പെട്ടിട്ടുണ്ട്. ആകെ യാത്രികരിൽ 27 പേർ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാരാണ്. ഗൾഫ് മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ദുർബലരായ പൗരന്മാരെ ലക്ഷ്യമിട്ടാണ് ഈ ചാർട്ടേർഡ് വിമാനവും ഏർപ്പെടുത്തിയത് എന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ നിന്നുള്ള ആദ്യ വിമാനം ഞായറാഴ്ച അയർലൻഡിൽ എത്തിയിരുന്നു.
Discussion about this post

