കാവൻ: കൗണ്ടി കാവനിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് 40 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കനോലി സ്ട്രീറ്റിലെ ഒരു വീട്ടിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനകൾക്കായി സംഭവസ്ഥലം സീൽ ചെയ്തു.
Discussion about this post

