ഡബ്ലിൻ: അയർലൻഡിൽ ഉപയോഗിച്ച ഇലക്ട്രിക് കാറുകളുടെ വില ഡീസൽ വാഹനങ്ങളെക്കാൾ കുറവ്. ഡൺഡീൽ കാർസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഡീസൽ വാഹനങ്ങളെക്കാൾ 11 ശതമാനം കുറവാണ് ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങളുടെ വില.
ഡീലർ-ലിസ്റ്റ് ചെയ്ത ഓൺലൈൻ കാർ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ സാമ്പിളുകൾ വിലയിരുത്തിയതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. വണ്ടിയുടെ പ്രായം, മൈലേജ് , മോഡൽ തുടങ്ങിയവ വാഹനങ്ങളുടെ വില നിർണയത്തിനുള്ള ഘടകങ്ങളായി പരിഗണിക്കുന്നുണ്ട്.
മൂന്ന് വർഷം പഴക്കമുള്ള ഇലക്ട്രിക് കാറുകളുടെ ശരാശരി വില ഇപ്പോൾ 28,825 യൂറോ ആണ്. എന്നാൽ ഇതേ പഴക്കമുള്ള ഡീസൽ കാർ വാങ്ങാൻ 35,893 യൂറോ ചിലവിടേണ്ടിവരും.
Discussion about this post

