ഡബ്ലിൻ: പ്രതിരോധസേനയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ആലോചിക്കുന്നതായി പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. അയർലൻഡിന്റെ സമുദ്രമേഖലയുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് പ്രതിരോധസേനയ്ക്ക് നിയമപരമായ കൂടുതൽ അധികാരങ്ങൾ നൽകുന്നത്. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ചില സാഹചര്യങ്ങളിൽ ഏകപക്ഷീയമായി പ്രവർത്തിക്കാനുള്ള അധികാരം നാവിക സേനയ്ക്ക് ആവശ്യമാണ്. ഇതിനായി പുതിയ നിർമ്മാണം അവതരിപ്പിക്കും. അയർലൻഡിന്റെ സമുദ്രപരിസ്ഥിതിയ്ക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുള്ള അധികാരവും കപ്പലുകൾ വഴിതിരിച്ചുവിടാൻ നിർദ്ദേശിക്കുന്നതിനുള്ള അധികാരവും ഇതിൽ ഉൾപ്പെടുമെന്നും മക്കെന്റി പറഞ്ഞു.

