ഡബ്ലിൻ: ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ച് അയർലൻഡിലെ പ്രമുഖ ക്യാരറ്റ് ഉത്പാദകർ. ഇത് നിരവധി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ഹ്യൂസ് അഗ്രികൾച്ചർ ആൻഡ് ഫാമിംഗ് ലിമിറ്റഡാണ് ക്യാരറ്റ് ഉത്പാദനം നിർത്തുന്നത്.
കിൽക്കെന്നിയിലെ കെൽസിലെ ഹാഗാർഡിൽ രജിസ്റ്റർ ചെയ്ത കമ്പനി പ്രദേശത്തെ പ്രധാന തൊഴിൽദാതാക്കളിൽ ഒന്നാണ്. 700 ഓളം ഏക്കർസ്ഥലത്താണ് കമ്പനി ക്യാരറ്റും മറ്റ് പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത്. എന്നാൽ അടുത്തിടെ കാലാവസ്ഥ ഉൾപ്പെടെയുള്ള പ്രതികൂലഘടകങ്ങൾ കമ്പനിയെ ബാധിച്ചു. ഇതാണ് ഉത്പാദനം അവസാനിപ്പിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത് എന്നാണ് സൂചന.
Discussion about this post

