ഡബ്ലിൻ: അയർലൻഡിൽ നിന്നും ബ്രസീലിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കും. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് ഇല്ല.
ഡബ്ലിനിലെയും ബ്രസീലിലെയും ഉദ്യോഗസ്ഥർ ചേർന്ന് എയർ സർവ്വീസസ് എഗ്രിമെന്റ് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഐറിഷ് ഗതാഗതമന്ത്രി ദരാഗ് ഒ’ ബ്രിയാനും ബ്രസീലിയൻ തുറമുഖ, വിമാനത്താവള മന്ത്രി സിൽവിയോ കോസ്റ്റ ഫിൽഹോയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ചർച്ച നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
Discussion about this post

