വിലക്കുറവിലക്കുറവില് ഇന്ധനം ലഭിക്കുമെന്ന് പരസ്യം ചെയ്തതിനു പിന്നാലെ കൗണ്ടി കാര്‍ലോയിലെ സര്‍വീസ് സ്റ്റേഷനില്‍ ഡീസല്‍ കാലിയായി. N80-യില്‍ പ്രവര്‍ത്തിക്കുന്ന ദി സ്പാര്‍ ബലോണ്‍ എന്ന സര്‍വീസ് സ്റ്റേഷനാണ് ഡീസല്‍ ലിറ്ററിന് 2 യൂറോയില്‍ താഴെ എന്ന ഓഫര്‍ പ്രഖ്യാപിച്ചത്. പിന്നാലെ ആളുകൾ ഇടിച്ചുകയറുകയായിരുന്നു.
സാധാരണയായി മൂന്ന് ദിവസം വില്‍ക്കുന്ന ഡീസലാണ് ശനിയാഴ്ച മാത്രം വിറ്റുപോയത്. സ്റ്റോക്ക് തീര്‍ന്നതായി വ്യക്തമാക്കിക്കൊണ്ട് സര്‍വീസ് സ്റ്റേഷന് ഫേസ്ബുക്കില്‍ പോസ്റ്റും ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിയുന്നത്രയും വേഗം സ്റ്റോക്ക് എടുക്കാന്‍ ശ്രമിക്കുകയാണെന്നും, ഉപഭോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷം ചോദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ സ്റ്റോക്ക് വന്നാലും വിലക്കുറവില്‍ തന്നെ വില്‍പ്പന തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

