ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്നലെ അർധരാത്രി നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് വൈകീട്ട് ആറ് മണിവരെ തുടരും.
ഇന്ന് വാഹന യാത്രികർ അതീവശ്രദ്ധ ചെലുത്തണം എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. കാറ്റിനെ തുടർന്ന് യാത്രകൾക്ക് തടസ്സം നേരിടാം. സാധനങ്ങളും മരച്ചില്ലകളും പറന്ന് ശരീരത്തിൽ പതിയ്ക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതിനാൽ ശ്രദ്ധവേണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

