ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ കൗമാരക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയെ കോടതിയിൽ ഹാജരാക്കി. തുസ്ല കേന്ദ്രത്തിലെ അന്തേവാസിയായ 17 കാരനെതിരെയാണ് കേസ് എടുത്തത്. 17 കാരനൊപ്പം മറ്റൊരു കൗമാരക്കാരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഡബ്ലിൻ ചിൽഡ്രൻസ് കോടതിയിലാണ് ആൺകുട്ടിയെ ഹാജരാക്കിയത്. ജനുവരി 30 നായിരുന്നു 17 കാരൻ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. 20 വയസ്സുള്ള യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 കാരന് സാരമായി പരിക്കേറ്റു.
Discussion about this post

