ഡബ്ലിൻ: ഡബ്ലിനിൽ വാഹനം ഇടിച്ച് പരിക്കേറ്റ കുഞ്ഞ് മരിച്ചു. മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു കുട്ടി അപകടത്തിൽപ്പെട്ടത്.
ചാൾസ്ടൗൺ ഷോപ്പിംഗ് സെന്ററിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. ഇവിടെ വച്ച് കുട്ടിയെ കാർ ഇടിയ്ക്കുകയാരുന്നു. അപകടത്തിൽ കുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടിയ്ക്ക് ജീവൻ നഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

