ന്യൂഡൽഹി: ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് എച്ച്എസ്ഇയിൽ സംയോജിപ്പിക്കാൻ തീരുമാനം. 2027 ആകുമ്പോഴേയ്ക്കും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകും. എച്ച്എസ്ഇയുടെ ഒരു സ്വതന്ത്ര സ്ഥാപനമാണ് നിലവിൽ സിഎച്ച്ഐ.
അടുത്തിടെ സ്പൈനൽ സർജറി, സ്കോളിയോസിസ് സർജറികൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സിഎച്ച്ഐയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംയോജിപ്പിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം തുറക്കുന്ന നാഷണൽ ചിൽഡ്രൻസ് ആശുപത്രിയുടെ നടത്തിപ്പും എച്ച്എസ്ഇയ്ക്കാകും. നിലവിൽ താല, ക്രംലിൻ, ടെമ്പിൾ സ്ട്രീറ്റ് എന്നിവിടങ്ങളിൽ എച്ച്എസ്ഇയ്ക്ക് കീഴിൽ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.
Discussion about this post

