ഡബ്ലിൻ: പ്രതിയെ ഗാർഡ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചയാൾ അറസ്റ്റിൽ. കൗണ്ടി കിൽക്കെന്നിയിലാണ് സംഭവം ഉണ്ടായത്. 40 വയസ്സുള്ളയാളെയാണ് ഗാർഡ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
ഈ മാസം 18 ന് ആയിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ 22 ന് ഇയാൾ രക്ഷപ്പെട്ടു. കിൽക്കെന്നിയിലെ എമ്മെറ്റ് സ്ട്രീറ്റിൽ ആയിരുന്നു ആളുകൾ അവസാനമായി പ്രതിയെ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച 40 കാരൻ അറസ്റ്റിലായത്.
Discussion about this post

