കെറി : കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 70 കാരിയാണ് മരിച്ചത്. ഈ മാസം 18 ന് ആയിരുന്നു വാഹനാപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റത്.
കെറിയിലെ ലിക്സ്നോവിലെ ബാലിഹോർഗൻ വെസ്റ്റിലെ R557 ൽ ആയിരുന്നു വാഹനാപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ കെറിയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കവേ ഇവരുടെ ആരോഗ്യനില വഷളായി. ഇതോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

