ഡബ്ലിൻ: ക്രമസമാധാനപാലനത്തിനായി ഗാർഡ നാഷണൽ പബ്ലിക്ക് ഓർഡർ യൂണിറ്റിന് അധിക ഉപകരണങ്ങൾ വാങ്ങാൻ രണ്ട് വർഷത്തിനിടെ ചിലവിട്ടത് 7.3 മില്യൺ യൂറോ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 2023 ലെ ഡബ്ലിൻ കലാപത്തിന് ശേഷം ഇൻകാസിറ്റന്റ് സ്പ്രേയ്ക്ക് മാത്രമായി ചിലവഴിച്ചത് മൂന്ന് ലക്ഷത്തിലധികം യൂറോയാണ്.
2024 ൽ ക്രമസമാധാനപാലനത്തിനായുള്ള ഉപകരണങ്ങൾ വാങ്ങാൻ 6.33 മില്യൺ യൂറോ ആയിരുന്നു ചിലവിട്ടത്. എന്നാൽ ഈ വർഷം ഇതുവരെ 9,65,992 യൂറോ ഗാർഡ ചിലവഴിച്ചിട്ടുണ്ട്. ഗാർഡയ്ക്കായി വലിയ തോതിൽ ഉപകരണങ്ങൾ സർക്കാർ വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് ജിം ഒ കെല്ലഗൻ വ്യക്തമാക്കുന്നത്.
Discussion about this post

