ഡബ്ലിൻ: ഫിയന്ന ഫെയ്ൽ സ്ഥാനാർത്ഥി ജിം ഗാവിനെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രിയും ഫിയന്ന ഫെയ്ൽ മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിൻ. യുവതയെ പ്രചോദിപ്പിക്കാനും അയർലൻഡിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ഗാവിന് കഴിയുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയർലൻഡിലെ ജനങ്ങളെ സേവിക്കുന്നതിൽ ഗാവിന് പരിചയമുണ്ട്. ജീവിതാനുഭവങ്ങൾ കൊണ്ട് സമ്പന്നനാണ് അദ്ദേഹം. സേവനമാണ് അദ്ദേഹത്തിന്റെ ജീവിതം. ഇപ്പോൾ പ്രസിഡന്റ് പദവിയിൽ ഇരുന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് അദ്ദേഹം തേടുന്നത്. ഐറിഷ് ജനതയുടെ ശക്തിയും ശബ്ദവും ആകാൻ അദ്ദേഹത്തിന് കഴിയുമെന്നും മാർട്ടിൻ പറഞ്ഞു.
Discussion about this post

