ഡബ്ലിൻ: ഫിംഗ്ലാസിൽ വീട്ടിൽ നിന്നും യുവാവിന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. 30 വയസ്സുള്ള യുവാവും അഞ്ച് വയസ്സുള്ള മകളുമാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. ഹീത്ത്ഫീൽഡ് ടെറസിലെ വീട്ടിൽ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ അമ്മയാണ് സംഭവം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം മുറിയിൽ നിന്നും യുവാവിന്റെ മൃതദേഹം സ്റ്റെയർകേസിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിശദാംശങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

