ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അവസാനത്തോടെ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് രാജ്യത്ത് മഴയ്ക്ക് കാരണം ആകുന്നത്. നിലവിൽ അയർലൻഡിനെ ലക്ഷ്യമിട്ടാണ് കാറ്റിന്റെ സഞ്ചാരം.
കാറ്റഗറി 5ൽ ഉൾപ്പെട്ട ചുഴലിക്കാറ്റാണ് ഹംബർട്ടോ. വരും ദിവസങ്ങളിൽ ഹംബർട്ടോ അറ്റ്ലാൻഡിക് സമുദ്രത്തിന് കുറുകെ വടക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് സഞ്ചരിക്കാനാണ് സാധ്യത. ഈ വേളയിൽ ആയിരിക്കും രാജ്യത്ത് മഴ അനുഭവപ്പെടുക. അതേസമയം അറ്റ്ലാൻഡിക്കിലൂടെ നീങ്ങുന്ന കാറ്റ് ദുർബലമാകാനാണ് സാധ്യത.
Discussion about this post

