ക്ലെയർ: അടച്ച് പൂട്ടലിൽ നിന്നും സ്കൂളിനെ രക്ഷിക്കാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ച് ജീവനക്കാരും വിദ്യാർത്ഥികളും. ഫർഗ്ലാൻ നാഷണൽ സ്കൂൾ ആണ് വിദ്യാർത്ഥികളുടെ എണ്ണം തികയാത്തതിനെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്. നാളേയ്ക്കുള്ളിൽ വിദ്യാർത്ഥികളുടെ എണ്ണം തികയ്ക്കണമെന്നാണ് അധികൃതർ സ്കൂളിന് നൽകിയിരിക്കുന്ന നിർദ്ദേശം.
സ്കൂളിന്റെ പ്രവർത്തനം തുടരാൻ 11 വിദ്യാർത്ഥികളാണ് വേണ്ടത്. എന്നാൽ ഏഴ് പേർ മാത്രമാണ് നിലവിൽ ഇവിടെ അഡ്മിഷൻ നേടിയിരിക്കുന്നത്. അതുകൊണ്ട് അടച്ച് പൂട്ടൽ തടയാൻ കുട്ടികളെ നാളേയ്ക്കുള്ളിൽ സ്കൂളിൽ ചേർത്തണം എന്നാണ് രക്ഷിതാക്കളോട് സ്കൂൾ അധികൃതരും വിദ്യാർത്ഥികളും അഭ്യർത്ഥിക്കുന്നത്.
ഇനാഗിനും എന്നിസ്റ്റിമോനിനും ഇടയിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ രണ്ട് സ്ഥിരം അദ്ധ്യാപകരും പാർട്ട് ടൈം സ്പെഷ്യൽ നീഡ്സ് ടീച്ചറും ഉണ്ട്.

