ഡബ്ലിൻ: പുതിയ എച്ച്ഐവി വ്യാപനം തടയാൻ അയർലൻഡിന് കഴിയുമെന്ന് എച്ച്ഐവി അയർലൻഡ് (എച്ച്ഐവിഐ). പക്ഷേ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. നിലവിൽ എണ്ണായിരം എച്ച്ഐവി ബാധിതരാണ് രാജ്യത്ത് ഉള്ളത്. ഈ വർഷം മാത്രം പുതിയ 200 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും എച്ച്ഐവിഐ വ്യക്തമാക്കി.
പരിശോധനകളുടെ അഭാവം എത്ര പുതിയ രോഗികൾ അയർലൻഡിൽ ഉണ്ട് എന്ന് കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ബ്രിട്ടീഷ് എച്ച്ഐവി അസോസിയേഷൻ ചെയർമാൻ യോവോൺ ഗില്ലീസ് പറഞ്ഞു.എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്ന് തങ്ങൾക്ക് അറിയില്ല. നിലവിൽ എണ്ണായിരത്തോളം ആളുകൾ എച്ച്ഐവിയുമായി കഴിയുന്നു. എന്നാൽ ഇത് ആകെയുള്ള രോഗികളിൽ 15 ശതമാനം മാത്രമേ വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

