ഡബ്ലിൻ: യുക്രെയ്നിലെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ അയർലൻഡ് ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുഎൻ ജനറൽ അസംബ്ലിയ്ക്കിടെ എല്ലാവരും സംസാരിച്ചത് യുക്രെയ്നിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിൻ സമാധാനം പുന:സ്ഥാപിക്കാൻ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും ഹാരിസ് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ യുക്രെയ്നിൽ സമാധാനം പുലരുന്നതിനെക്കുറിച്ച് സംസാരിക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകത്തിന്റെ ഒരു ഭാഗം മുഴുവൻ ചർച്ച ചെയ്തത് യുക്രെയിനിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിന് സമാധാനം പുന:സ്ഥാപിക്കാൻ ഒട്ടും താത്പര്യം ഇല്ല. അദ്ദേഹത്തിന്റെ ഈ നിലപാട് മാറാൻ യൂറോപ്യൻ യൂണിയനും അമേരിക്കയും ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

