ഡബ്ലിൻ: ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി അയർലൻഡിന് ഇല്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഡെന്മാർക്ക്, ജർമ്മനി, നോർവേ, ലിത്വാന എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പോലുള്ള അജ്ഞാത വസ്തു പറന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങൾ അയർലൻഡിനെ ബാധിക്കില്ലെന്ന വിശ്വാസം മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ മക്കീ ബാരക്കിൽ വെറ്ററൻസിന്റെ പരേഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധശേഷി കൈവരിച്ച രാജ്യമല്ല അയർലൻഡ്. ഇത്തരം ആക്രമണങ്ങളിൽ നിന്നും അയർലൻഡ് മുക്തമാണെന്ന് കരുതി നാം ഒരിക്കലും സ്വയം വിഡ്ഢികളാകരുത്. യൂറോപ്പിലെ ഒരു രാജ്യവും അങ്ങനെയല്ലന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

