ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ആദ്യ ടെലിവിഷൻ സംവാദം ഇന്ന്. രാത്രി 10 മണിയ്ക്ക് വെർജിൻ മീഡിയ വൺ ചാനലിലാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഇന്നത്തെ സംവാദപരിപാടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ വീറും വാശിയും നൽകും. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്, ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
പ്രമുഖ അവതാരകൻ കീരാൻ കുഡിഹിയാണ് പരിപാടി അവതരിപ്പിക്കുക. ഈ പരിപാടിയിൽ ഭാഗമാകുന്നതിനോടൊപ്പം വെർജിൻ മീഡിയ ന്യൂസിന്റെ അവതാരകയായ കോളെറ്റ് ഫിറ്റ്സ്പാട്രിക്കിനൊപ്പം 30 മിനിറ്റ് ദൈർഘ്യമുള്ള ‘ബിഗ് ഇന്റർവ്യൂ’വിലും സ്ഥാനാർത്ഥികൾ പങ്കെടുക്കും.
ബിഗ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ആദ്യ സ്ഥാനാർത്ഥി ജിം ഗാവിൻ ആയിരിക്കും. ഒക്ടോബർ ആറിന് ആയിരിക്കും ആദ്യ പരിപാടി. ഇതിന് ശേഷം അടുത്ത മാസം 13 ന് നടക്കുന്ന പരിപാടിയിൽ കനോലിയും 20 ന് നടക്കുന്ന പരിപാടിയിൽ ഹെതർ ഹംഫ്രീസും പങ്കെടുക്കും.

