Author: sreejithakvijayan

മീത്ത്: കൗണ്ടി മീത്തിലെ നാവൻ സീറോ മലബാർ ഇടവകയുടെ നിത്യസഹായമാതാവിന്റെ തിരുനാളിന് തുടക്കം. ഇന്നലെ ആരംഭിച്ച തിരുനാൾ ആഘോഷപരിപാടികൾക്ക് ഇന്ന് സമാപനമാകും. ജോൺസ്ടൗണിലെ ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് അവർ ലേഡിയിൽ വച്ചാണ് തിരുനാൾ ആഘോഷപരിപാടി. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്ക് ജപമാലയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്ന് വൈകീട്ടത്തെ സ്‌നേഹവിരുന്നോട് കൂടി ആഘോഷപരിപാടികൾ അവസാനിക്കും.

Read More

ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നിന്നും അസ്ഥികൾ കണ്ടെടുത്തു. അഞ്ച് സെറ്റ് അസ്ഥികളാണ് കണ്ടെടുത്തത്. ഇത് ആരുടേതെന്ന് സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസമായി സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. എന്നാൽ ആദ്യമായിട്ടാണ് അസ്ഥികൾ കണ്ടെടുക്കുന്നത്. നേരത്തെ വസ്ത്രങ്ങളും പല്ലും കണ്ടെടുത്തിരുന്നു. 1841 മുതൽ 1918 വരെയുള്ള വർഷങ്ങളിൽ വെയർഹൗസായി പ്രവർത്തിച്ചിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. സ്ഥലത്ത് പരിശോധന തുടരുകയാണ്.

Read More

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടി ഡൊണഗലിലെ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ ഇവിടെ യെല്ലോ വാണിംഗ് ആയിരുന്നു മെറ്റ് ഐറാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ റെഡ് വാണിംഗ് ആക്കി മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ആറ് മണിവരെയാണ് മുന്നറിയിപ്പ്. ഈ മണിക്കൂറുകളിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ശക്തമായ മഴയെ തുടർന്ന് മൊനാഘൻ നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേ തുടർന്ന് കടകൾ അടച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

Read More

ഡബ്ലിൻ: വിരമിച്ച കന്യാസ്ത്രീകളെ പാർപ്പിക്കുന്നതിന് വേണ്ടിയുള്ള താമസസ്ഥലത്തിന്റെ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് അനുഭവപ്പെടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടപടി. ബാൾസ് ബ്രിഡ്ജിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫെയ്ത്തിലെ കന്യാസ്ത്രീകൾക്ക് വേണ്ടിയായിരുന്നു ഇവിടെ താമസസൗകര്യം നിർമ്മിക്കാനിരുന്നത്. കീത്ത് ക്രാഡോക്കിന്റെ ഗ്രാൻവില്ലെ ഡെവലപ്മെന്റ്‌സ് ലിമിറ്റഡാണ് താമസസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫെയ്ത്തിന് പുറകിലായുള്ള ഹഡിംഗ്ടൺ പ്ലേസിൽ ആണ് 38 യൂണിറ്റ് ഉള്ള താമസസ്ഥലം നിർമ്മിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായുള്ള അനുമതിയ്ക്കായി കമ്പനി കൗൺസിൽ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് പരിശോധിച്ചതിൽ നിന്നും കെട്ടിടം നിലവിൽവന്നാൽ അത് ഗതാഗത പ്രശ്‌നത്തിന് കാരണമാകുമെന്ന നിരീക്ഷണത്തിൽ കൗൺസിൽ എത്തുകയായിരുന്നു.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി സുപ്രധാന വികസന പദ്ധതി. 30 മില്യൺ യൂറോ ചിലവാകുന്ന പദ്ധതിയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച അധികൃതർ വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. സ്വകാര്യപങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോസ്റ്റർ ഗ്രൂപ്പിന്റെ പിന്തുണ പദ്ധതിയ്ക്കുണ്ട്. വികസനം വഴി അന്താരാഷ്ട്ര വിമാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് റൺവേയുടെ വീതികൂട്ടൽ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമാണ്. ഈ മാസം 17 ന് നടക്കുന്ന വാട്ടർഫോർഡ് കൗൺസിൽ പ്ലീനറി യോഗത്തിൽ പദ്ധതി ചർച്ച ചെയ്യും.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ വെടിവയ്പ്പ്. വ്യാഴാഴ്ച പുലർച്ചെ ഡൗൺപാട്രിക്കിലെ ലിസ്‌നമുവൽ ക്ലോസ് മേഖലയിൽ ആയിരുന്നു സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. രണ്ട് തവണയാണ് വീടിന് നേരെ വെടിയുതിർത്തത് എന്നാണ് മൊഴി. ആക്രമണത്തിൽ വീടിന്റെ ജനാല തകർന്നിട്ടുണ്ട്. ഭിത്തിയ്ക്കും നേരിയ കേടുപാടുകൾ ഉണ്ടായി. സംഭവ സമയം വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ  രക്ഷപ്പെട്ടത്.

Read More

ഡബ്ലിൻ: പലസ്തീന് സഹായവുമായി പോയ ഐറിഷ് പൗരന്മാരെ നാടുകടത്തുമെന്ന് ഇസ്രായേൽ. ഐറിഷ് പൗരന്മാർ നിലവിൽ ഇസ്രായേൽ നാവിക സേനയുടെ കസ്റ്റഡിയിലാണ് ഉള്ളത്. ഇസ്രായേൽ വിദേശകാര്യവകുപ്പാണ് പൗരന്മാരെ നാടുകടത്തുന്നതായുള്ള വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഫ്‌ളോട്ടിലയിൽ സഹായവുമായി പോയ ഐറിഷ് ആക്ടിവിസ്റ്റുകളെ ഇസ്രായേൽ നാവിക സേന പിടികൂടിയത്. 16 ഐറിഷ് പൗരന്മാരാണ് ഉള്ളത്. ഇവരെ തിരികെ യൂറോപ്പിലേക്ക് അയക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: അടുത്ത സമ്മറിൽ അയർലൻഡിൽ പരിപാടികൾ പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കൻ റാപ്പർ പിറ്റ്ബുൾ. മൂന്ന് പരിപാടികളാണ് അടുത്ത സമ്മറിൽ പിറ്റ്ബുൾ അവതരിപ്പിക്കുന്നത്. ബെൽഫാസ്റ്റിൽ ഒന്നും ഡബ്ലിനിൽ രണ്ട് പരിപാടികളുമാണ് പിറ്റ്ബുൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ബെൽഫാസ്റ്റിലെ ബെൽസോണിക്കിൽ ജൂൺ 30 ന് ആണ് ആദ്യ പരിപാടി. ഇതിന് ശേഷം ജൂലൈ ഏഴിന് ഡബ്ലിനിലെ മാർലേയ് പാർക്കിൽ രണ്ടാമത്തെ പരിപാടി നടക്കും. ജൂലൈ 8 ന് ഡബ്ലിനിലെ തൊമോണ്ട് പാർക്കിൽ നടക്കുന്ന പരിപാടിയോടെ പിറ്റ്ബുളിന്റെ സമ്മറിലെ പരിപാടികൾ അവസാനിക്കും. ഈ മാസം 8 ന് ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 70.70 യൂറോ മുതൽ 300.40 യൂറോവരെയാണ് ടിക്കറ്റ് നിരക്ക്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ പോലീസുകാർക്ക് നേരെ കാറോടിച്ച് കയറ്റി. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലിസ്ലാൻഡ് മേഖലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. പരിശോധനയ്ക്കിടെ നിയമലംഘനം നടത്തിയ വാഹനം പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ വാഹനം നിർത്താതെ പോയി. ഈ വാഹാനം പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പ്രതികളുടെ ആക്രമണം ഉണ്ടായത്. പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.

Read More

ഡബ്ലിൻ: അയർലൻഡിലെ ഈ വർഷത്തെ ഏറ്റവും നനവും തണുപ്പുമുള്ള മാസമായി മാറി സെപ്തംബർ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം സെപ്തംബറിൽ തണുപ്പ് ശരാശരിയ്ക്ക് മുകളിൽ ആയിരുന്നു. 1940 ന് ശേഷം ഈ വർഷം സെപ്തംബർ 18 ന് ആണ്  ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 141 മില്ലീ ലിറ്റർ മഴയായിരുന്നു അന്നേദിവസം ലഭിച്ചത്. 1991-2020 കാലത്തെ ദീർഘകാല ശരാശരിയുടെ (LTA) 142 ശതമാനം ആണ് ഇത്. സെപ്തംബറിൽ ചൂടുള്ള ദിനങ്ങളിലൂടെയും അയർലൻഡ് കടന്നുപോയിരുന്നു. 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു താപനില ഉയർന്നത്. സെപ്തംബർ 9-ന് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലും ബുധനാഴ്ച (17 ) കാർലോയിലെ ഓക്ക് പാർക്കിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 20.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Read More