- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വളരെ വൈകിയാണ് സർവ്വീസ് നടത്തുന്നത്. കാലാവസ്ഥയിലെ പ്രശ്‌നങ്ങളെ തുടർന്ന് ഏകദേശം 20 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ ഡബ്ലിനിൽ നിന്നും പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ടതുമായ വിമാനങ്ങൾ ഉൾപ്പെടുന്നു. ഇന്നലെ രാത്രി വിമാന സർവ്വീസുകൾ തടസ്സമില്ലാതെ നടന്നതായി അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ സർവ്വീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനയാത്രികർ യാത്ര പുറപ്പെടും മുൻപ് വിശദാംശങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടേണ്ടതാണ്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ പിടിയിൽ. 50 വയസ്സുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. ഏപ്രിൽ 13 ന് ആയിരുന്നു ഡൊണഗലിലെ കില്ലിബെഗ്‌സിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണം 50 കാരനിൽ എത്തിനിൽക്കുകയായിരുന്നു. ഇന്നലെ ഇയാളെ ബാലിഷാനൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ നാഷണൽ ക്രിക്കറ്റ് സെന്റർ യാഥാർത്ഥ്യമാകുന്നു. 35 മില്യൺ യൂറോയുടെ പദ്ധതിയ്ക്ക് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നൽകി. 2023 ലെ ടി20 വേൾഡ് കപ്പ് മത്സരങ്ങൾക്ക് ഈ സെന്റർ വേദിയാകും. സ്‌പോർട്ട് അയർലൻഡാണ് ക്രിക്കറ്റ് സെന്റർ നിർമ്മിക്കുന്നത്. നിർമ്മാണത്തിനായുള്ള അനുമതി ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് തന്നെ സ്‌പോർട്ട് അയർലൻഡ് കൗണ്ടി കൗൺസിലിന് അപേക്ഷ നൽകിയിരുന്നു. ഇതിനാണ് അനുമതി നൽകിയിരിക്കുന്നത്. എൻസിസി യാഥാർത്ഥ്യമാകുന്നതോട് കൂടി അടുത്ത അഞ്ച് വർഷം കൊണ്ട് 29 മില്യൺ യൂറോയുടെ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ജൂലൈയിൽ എൻസിസിയുടെ നിർമ്മാണത്തിനായുള്ള ടെന്റർ സ്‌പോർട്ട് അയർലൻഡ് ക്ഷണിച്ചിരുന്നു. പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 12,000 പേർക്ക് ഒരേ സമയം ഇരുന്ന് ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയും.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വെസ്റ്റ് ഡബ്ലിനിൽ പരിശോധന നടന്നിരുന്നു. ഇതിലാണ് അറസ്റ്റ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പരിശോധന ഏതാനും ദിവസങ്ങളായി തുടർന്ന് വരികയാണ്. ബുധനാഴ്ച നഗരവ്യാപകമായി നടത്തിയ പരിശോധനയിൽ നാല് പേർ അറസ്റ്റിലായിരുന്നു. 20 വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. ഇപ്പോൾ അറസ്റ്റിലായ പ്രതികളുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: അയർലൻഡിൽ സർക്കാർ ഉടമസ്ഥതയിൽ സൂപ്പർമാർക്കറ്റുകൾ വേണമെന്ന ആവശ്യം ഉയർത്തി പീപ്പിൾ ബിഫോർ പ്രോഫിറ്റ്. രാജ്യത്ത് ഭക്ഷ്യവില ഉയരുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ സർക്കാർ സൂപ്പർമാർക്കറ്റുകൾ വഴി ഭക്ഷ്യോത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ഒരു പൈലറ്റ് പദ്ധതി തയ്യാറാക്കാൻ പ്രതിപക്ഷപാർട്ടി നിർദ്ദേശിക്കുന്നു. ഇത് ചുരുങ്ങിയ ചിലവിൽ കൂടുതൽ ആരോഗ്യകരമായ ഭക്ഷണം ആളുകളിലേക്ക് എത്തുന്ന തരത്തിൽ ആകണമെന്നുള്ള ആവശ്യവും പാർട്ടി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ബെൽഫാസ്റ്റ്: ലിസ്ബണിലെ വിവിധയിടങ്ങളിൽ വംശീയ വിദ്വേഷം നിറഞ്ഞ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ലിസ്ബണിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇസ്ലാം മത വിശ്വാസികൾക്കെതിരെയുള്ള വിദ്വേഷ സന്ദേശങ്ങൾ ആയിരുന്നു ചുവരെഴുത്തിൽ ഉണ്ടായിരുന്നത്. സംഭവം കണ്ടവർ ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
ബെൽഫാസ്റ്റ്: ന്യൂറി ഹിറ്റേഴ്‌സ് ക്ലബ്ബ് ഡൗൺപാട്രിക്കിൽ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എസിസി ന്യൂട്ടൗണാർഡ്‌സ് ജേതാക്കൾ. കിൽഡെയർ കണ്ടംകളി വാരിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് എസിസി ന്യൂടൗണാർഡ്‌സ് വിജയം നേടിയത്. കിൽഡെയർ കണ്ടംകളി വാരിയേഴ്‌സ് റണ്ണർ അപ്പ് ആയി. 501 പൗണ്ടും എവർ റോളിംഗ് ട്രോഫിയും സ്ഥിരം ട്രോഫിയുമാണ് ജേതാക്കൾക്ക് ലഭിച്ചത്. എസിസി ന്യൂടൗണാർഡ്‌സിന്റെ ഡൊമിനിക്കാണ് മാൻ ഓഫ് ദി സീരിസ്. കണ്ടംകളി വാര്യേഴ്‌സിന്റെ വിഷ്ണു മികച്ച ബാറ്റ്‌സ്മാൻ ആയും വിന്നി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. എസിസി ന്യൂടൗണാർഡ്‌സിന്റെ പ്രിൻസാണ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ. 251 പൗണ്ടും എവർ റോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയുമാണ് റണ്ണേഴ്സ് അപ്പിനു ലഭിച്ചത്.
ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ വ്യക്തിനികുതിയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി പാസ്‌കൽ ഡൊണഹോ. തൊഴിൽ, നിക്ഷേപം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള നികുതി പാക്കേജുകൾ ആയിരിക്കും ഇക്കുറി പ്രഖ്യാപിക്കുക. തൊഴിലിനായി രാജ്യത്ത് നിന്നും ആളുകൾ പുറത്തുപോകുന്ന സാഹചര്യം ഓഴിവാക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപിക്കുക എന്നതാണ് തങ്ങളെക്കൊണ്ട് കഴിയുന്ന പ്രധാന കാര്യം. ഭാവിയിലും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകണം. രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും നിക്ഷേപം കൂട്ടുന്നതിനുള്ള നടപടികളാണ് നികുതിയുടെ കാര്യത്തിൽ തങ്ങൾ ആവിഷ്‌കരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9.4 മില്യൺ യൂറോയുടെ പാക്കേജ് ആണ് ഇക്കുറി ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ഇതിൽ 7.9 ബില്യൺ യൂറോ പൊതു ചിലവുകൾക്കും 1.5 ബില്യൺ ടാക്‌സ് പാക്കേജും ആണ്.
ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ ഒരു മരണം. 40 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീടിന്റെ ഭാഗങ്ങൾ ശരീരത്തിൽ വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആമി കൊടുങ്കാറ്റിനെ തുടർന്ന് രാജ്യവ്യാപകമായി വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. പലയിടങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. ഡൊണഗലിൽ രണ്ടര ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് നിരവധി സ്‌കൂളുകളാണ് അടച്ചത്.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ ആഘോഷം നാളെ നടക്കും. വെക്‌സ്‌ഫോർഡ് ഫ്രാൻസിസ്‌കൻ ഫെയറി ദേവാലയത്തിലാണ് തിരുനാളിന്റെ ഭാഗമായിട്ടുള്ള തിരുകർമ്മങ്ങൾ നടക്കുക. ഇടവക മധ്യസ്ഥയായ വി. അൽഫോൺസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആണ് നാളെ നടക്കുന്നത്. കൊടിയേറ്റത്തോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കല കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ കർമ്മങ്ങൾക്ക് അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമ്മികനും ഫാ. പോൾ കോട്ടയ്ക്കൽ സഹ കാർമ്മികനും ആയിരിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
