- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
കാവൻ: കൗണ്ടി കാവനിലെ ബെയിലബ്രോയിൽ മരിച്ച മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കുന്നതിനും സംസ്‌കാര ചടങ്ങുകൾക്കുമുള്ള പണം കുടുംബത്തിന് നൽകുകയാണ് ലക്ഷ്യം. ധനസമാഹരണത്തിൽ ഏവരും പങ്കാളികളാകണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ജോൺസൺ ജോയി മരിച്ചത്. 34 വയസ്സായിരുന്നു. അയർലൻഡിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ആൽബി ലൂക്കോസ് ആണ് ജോൺസണിന്റെ ഭാര്യ. പ്രസവത്തിനായി നാട്ടിലാണ് ഇപ്പോൾ ആൽബിയുള്ളത്.
ഡബ്ലിൻ: ആമി കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഇരുട്ടിലായത് ഒരു ലക്ഷത്തോളം വീടുകൾ. ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറ്റിനെ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത് എന്ന് ഇസിബി, എൻഐഇ നെറ്റ്‌വർക്കുകൾ വ്യക്തമാക്കി. വടക്കൻ അയർലൻഡിൽ 22,000 ത്തോളം വീടുകളിലും റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 87,000 ത്തോളം വീടുകളിലുമാണ് വൈദ്യുതി ഇല്ലാത്തത്. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതിന് പിന്നാലെയുള്ള കണക്കുകളാണ് ഇത്. വടക്കൻ അയർലൻഡിൽ ഇന്ന് രാവിലെ വരെ 65,000 വീടുകളിൽ ആയിരുന്നു വൈദ്യുതി ഇല്ലാതിരുന്നത്. എന്നാൽ രാവിലെ എട്ടരയ്ക്ക് മുൻപ് തന്നെ 40,000 ത്തോളം വീടുകളിലെ പ്രശ്‌നങ്ങൾ അധികൃതർ പരിഹരിച്ചു.
ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് ഡൊണഗലിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 40 വയസ്സുള്ള ടോമി കന്നോർസ് ആണ് മരിച്ചത്. ലെറ്റർകെന്നി സ്വദേശിതന്നെയാണ് അദ്ദേഹം. ടോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് ഷെഡ് റൂഫിന് മുകളിൽ നിന്നും ടോമി താഴെ വീഴുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ജീവൻ നഷ്ടമാകുകയായിരുന്നു. കാറ്റിനെ തുടർന്ന് റെഡ് വാണിംഗ് ആയിരുന്നു ഡൊണഗലിൽ പുറപ്പെടുവിച്ചിരുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ഭക്ഷ്യവസ്തുവിൽ ലിസ്റ്റീയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം. ആൽഡിയിൽ വിൽക്കുന്ന അർഡാഗ് ലൈറ്റർ ഗ്രേറ്റഡ് മൈൽഡ് റെഡ് & മൊസറെല്ല ചീസിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് ചീസ് തിരിച്ചുവിളിച്ചു. ഐറിഷ് ജനതയുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ് ഈ ചീസ്. 200 ഗ്രാം പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ വർഷം നവംബർ 30 വരെ കാലാവധി രേഖപ്പെടുത്തിയ ബാച്ചുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഈ ബാച്ചിൽപ്പെട്ട ഉത്പന്നങ്ങൾ വിൽക്കരുതെന്ന് കടകൾക്ക് മുന്നറിയിപ്പുണ്ട്. ഈ ഉത്പന്നം കൈവശം ഉള്ള ഉപഭോക്താക്കളും ഉപയോഗിക്കരുത്. ഇത് ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് ആൽഡി സ്‌റ്റോറുകളിൽ പ്രദർശിപ്പിക്കും.
ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ച . ഡൺലാക്കിലെ സെന്റ്. പാട്രിക്‌സ് കത്തീഡ്രലിൽ ആണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുക. 54 കാരനായ മാർക്ക് ഒ കോണർ, ഭാര്യ ലോയിസ് (56), ഇവരുടെ മകൻ ഇവാൻ (27) എന്നിവരാണ് മരിച്ചത്. തല്ലൻസ്ടൗൺ ഗ്രാമത്തിലെ അന്തേവാസികളാണ് ഇവർ. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 31 കാരനായ റോബർട്ട് ഒ കോണറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ പ്രധാന വിമാനത്താവളങ്ങൾ ആയ ഡബ്ലിനിലും കോർക്കിലും യാത്രികരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മാസം രണ്ട് വിമാനത്താവളങ്ങളിലൂടെയുമായി മുപ്പത്തിയാറര ലക്ഷത്തിലധികം യാത്രികർ സഞ്ചരിച്ചു. കഴിഞ്ഞ വർഷം സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 36,67,073 പേരാണ് ഇരു വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് എന്നാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ ഉള്ളത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് 33,456,400 ആയിരുന്നു. മുൻ വർഷത്തേതിനെക്കാൾ 3.6 ശതമാനം പേർ അധികമായി ഇത്തവണ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തു. സെപ്തംബറിൽ പ്രതിദിനം 1 ലക്ഷം പേർ ഡബ്ലിൻ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. കോർക്കിൽ കഴിഞ്ഞ മാസം 3,20,673 യാത്രികരാണ് എത്തിയത്.
ഡബ്ലിൻ: ചൈൽഡ് കെയർ വർക്കാർമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. അടിസ്ഥാന വേതനത്തിൽ 10 ശതമാനത്തിന്റെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഈ മാസം 13 മുതൽ സർക്കാർ പ്രഖ്യാപനം നടപ്പിലാകും. നിലവിൽ മണിക്കൂറിൽ 13.65 യൂറോ എന്നതായിരുന്നു ചൈൽഡ് കെയർ വർക്കർമാരുടെ അടിസ്ഥാന ശമ്പളം. എന്നാൽ ഇത് മണിക്കൂറിൽ 15 യൂറോ എന്ന നിരക്കായിട്ടാണ് വർധിപ്പിച്ചത്. മന്ത്രി അലൻ ഡില്ലനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി നടത്തിയ നിരന്തര ചർച്ചയിലൂടെയാണ് ഇത് സാധ്യമായത് എന്ന് മന്ത്രി പറഞ്ഞു. ഏകദേശം 35,000 തൊഴിലാളികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും തിരക്കേറിയ റോഡായ എം50 യിലെ ടോൾ വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷം വരുമാനത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 212 മില്യൺ യൂറോയായിരുന്നു കഴിഞ്ഞ വർഷം ഇവിടെ നിന്നും ലഭിച്ചത്. ട്രാൻസ്‌പോർട്ട് ആൻഡ് ഇൻഫ്രാസ്ട്രക്ടർ അയർലൻഡിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. ആകെ ലഭിച്ച 212 മില്യൺ യൂറോയിൽ 12.5 മില്യൺ പെനാൽറ്റി വരുമാനം ആണ്. 2023 ൽ 190 മില്യൺ യൂറോ ആയിരുന്നു ഇവിടെ നിന്നും ലഭിച്ച വരുമാനം. 172 മില്യൺ യൂറോയാണ് 2022 ൽ ഇവിടെ നിന്നും ലഭിച്ചത്.
ഡബ്ലിൻ: ആമി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്നും അതിശക്തമായ മഴ. ശക്തമായ കാറ്റും രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 148 കിലോ മീറ്റർ വേഗതയിലാണ് ആമി ചുഴലിക്കാറ്റിന്റെ സഞ്ചാരം. കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നും അയർലൻഡിൽ മുന്നറിയിപ്പുണ്ട്. ഡബ്ലിൻ, ലൗത്ത്, വിക്ലോ, ക്ലെയർ, കെറി, ഗാൽവെ, മയോ എന്നീ കൗണ്ടികളിലാണ് കാറ്റിനെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നിവിടങ്ങളിൽ മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ വാണിംഗും നിലവിലുണ്ട്. അർദ്ധരാത്രി 12 മണിയോടെയാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഇത് അവസാനിക്കും. നാളെയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രവചനം.
വിക്ലോ: കൗണ്ടി വിക്ലോയിൽ വൻ ലഹരി വേട്ട. 12.6 കിലോ ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനും രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 20 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനും 50 വയസ്സ് പ്രായമുള്ള സ്ത്രീയുമാണ് പിടിയിലായത്. നിലവിൽ ഇവർ വിക്ലോയിലെ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലാണ്. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ ( ഡ്രഗ് ട്രാഫിക്കിംഗ് ) രണ്ടാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 2,52,000 യൂറോ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
