- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രമുഖ ബുക്ക് ഷോപ്പിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കത്തിനശിച്ച പുസ്തകങ്ങളും മറ്റും കടയിൽ നിന്നും നീക്കം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡി ഒലിയർ സ്ട്രീറ്റിലെ ബുക്ക്‌സ് അപ്സ്റ്റയേഴ്‌സിൽ ആയിരുന്നു തീ പടർന്നത്. അതുവഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചു. ഉടൻ തന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കടയുടെ പകുതിയോളം ഭാഗത്ത് മാത്രമാണ് കേടുപാടുകൾ ഉണ്ടായത്.
കോർക്ക്: കൗണ്ടി കോർക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റ് പാട്രിക്‌സ് സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. പരിക്കേറ്റവരെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ ആംഗ്ലെസി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ 021 4522000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. കില്ലീക്ക് ബ്രിഡ്ജിൽ ആയിരുന്നു സംഭവം. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തി തീ അണച്ചു. അപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഡബ്ലിൻ: ഇസ്രായേൽ നാവിക സേന തടഞ്ഞ പലസ്തീൻ അനുകൂലികൾ തിരികെ അയർലൻഡിലേക്ക് യാത്ര ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 16 പേരാണ് അയർലൻഡിലേക്ക് തിരികെയെത്തുന്നത്. ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയിൽ ഉണ്ടായിരുന്നവരാണ് ഇവർ. യാത്രയ്ക്കിടെ ഇവരെ ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ അയർലൻഡിലേക്ക് തന്നെ നാടുകടത്തി. ഇവർക്ക് നാട്ടിലേക്ക് വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തുവരികയാണെന്ന് സൈമൺ ഹാരിസ് അറിയിച്ചു.
ഗാൽവെ: 2025 ലെ മിസ് യൂണിവേഴ്‌സ് അയർലൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ട് 18 കാരി. ഗാൽവെയിലെ ഹെഡ്‌ഫോർഡിൽ നിന്നുള്ള ആദ്യ ശ്രീവാസ്തവയാണ് അയർലൻഡിന്റെ സുന്ദരി പട്ടം അലങ്കരിച്ചത്. ഡബ്ലിനിലെ സാൻട്രിയിൽ നിന്നുള്ള നതാലിയ ഗ്രാഡ്സ്‌ക (28) ഫസ്റ്റ് റണ്ണറപ്പും ഡബ്ലിനിലെ മലാഹൈഡിൽ നിന്നുള്ള മക്സുദ അക്തർ (36) സെക്കൻഡ് റണ്ണറപ്പും ആയി. ഞായറാഴ്ച രാത്രി നടന്ന ഫൈനലിൽ ആയിരുന്നു വിജയിയായി ആദ്യയെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ വേരുകളുള്ള ആദ്യ ഗാൽവെയിലാണ് ജനിച്ചത്. നിലവിൽ മയോയിലെ ക്രോസിലാണ് ആദ്യയുടെ താമസം. ഗാൽവേ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി കൂടിയാണ് ആദ്യ.
ഡബ്ലിൻ: അയർലൻഡിൽ വാർഷിക റോഡ് സുരക്ഷാ വാരാചരണത്തിന് ആരംഭം. ഇന്ന് മുതൽ 12ാം തിയതിവരെയാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് ടയർ സുരക്ഷാ ദിനമാണ്. ഗാർഡയും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായിട്ടാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ വാഹനയാത്രികരെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഐറിഷ് ടയർ ഇൻഡസ്ട്രി അസോസിയേഷനും, ആർഎസ്എ, ഗാർഡ എന്നിവരും സംയുക്തമായിട്ടാണ് ഇന്ന് ടയർ സുരക്ഷാ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ ടയറിന്റെ സുരക്ഷ പരിശോധിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് വാഹനയാത്രികരെ ബോധവത്കരിക്കും.
ഡബ്ലിൻ: അയർലൻഡിലെ ഹീറ്റിംഗ് സിസ്റ്റത്തിൽ അപകട സാധ്യത. ഇതേ തുടർന്ന് ഇവ തിരിച്ചുവിളിച്ചു. ടാക്‌സൺ 5എം,6 എം, 8 എം പമ്പുകളിലാണ് അപകടക സാധ്യത കണ്ടെത്തിയിരിക്കുന്നത്. 2017 മുതൽ 2024 വരെ നിർമ്മിച്ചവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഹീറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ഘടകം വൈദ്യുതാഘാതത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. ഇത് മനുഷ്യ ജീവന് ആപത്താകുന്ന പശ്ചാത്തലത്തിലാണ് പമ്പുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച പമ്പുകളുമായി സമ്പർക്കം പുലർത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് സമ്മതിദായകർ പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് അധികൃതർ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരാണ് പ്രധാനമായും പട്ടിക പരിശോധിക്കേണ്ടത്. പേരില്ലാതിരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും തെറ്റോ ശ്രദ്ധയിൽപ്പെട്ടാൽ ഇത് തിരുത്താനും പേര് ചേർക്കാനുമായി ഓൺലൈൻ വഴിയോ തപാൽ വഴിയോ അപേക്ഷിക്കാം. പ്രദേശിക അധികാരികൾക്കാണ് അപേക്ഷ നൽകേണ്ടത്.
ടൈറോൺ: കൗണ്ടി ടൈറോണിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒമാഗിലെ കോഴി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെയുള്ള മുഴുവൻ കോഴികളെയും കൊല്ലും. നോർതേൺ അയർലൻഡ് കൃഷിവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹൈലി പത്തോജനിക് ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച്പിഎഐ) യുടെ സാന്നിധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ മുഴുവൻ കർഷകർക്കും അധികൃതർ മുന്നറിയിപ്പ് നൽകി. അഗ്രി-ഫുഡ് ആൻഡ് ബയോസയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എഎഫ്ബിഐ) നൽകിയ ക്ലിനിക്കൽ ലക്ഷണങ്ങളും പ്രാഥമിക ഫലങ്ങളും തിരിച്ചറിഞ്ഞതിനെ തുടർന്നാണ് താൻ നടപടികൾ ആരംഭിച്ചതെന്ന് വടക്കൻ അയർലണ്ടിലെ ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ) ബ്രയാൻ ഡൂഹർ പറഞ്ഞു
ബെൽഫാസ്റ്റ്: ന്യൂറിയിലെ സിൻ ഫെയിൻ പാർട്ടി ഓഫീസിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തി. മെനാഗൻ സ്ട്രീറ്റിലെ സിൻ ഫെയിനിന്റെ കോൺസ്റ്റിറ്റിയുവെൻസി ഓഫീസിന് സമീപം ആയിരുന്നു സംഭവം. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി സ്‌ഫോടക വസ്തു നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അതുവഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് ഇത് സ്ഥലത്ത് നിന്നും സ്ഫോടക വസ്തു നീക്കം ചെയ്ത് നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
