ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ തുടരും. ഈ വാരാന്ത്യവും അടുത്ത വാരവും തെളിഞ്ഞ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനമാണ് അയർലൻഡിൽ നിലവിലെ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. അതേസമയം വാരാന്ത്യങ്ങളിൽ മഴ മാറി നിൽക്കുന്നത് ആളുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഈ ആഴ്ച ചില ദിവസങ്ങളിൽ അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസിന് മുകളിൽ അനുഭവപ്പെടും. ഇന്ന് ഉൾസ്റ്റർ, നോർത്ത് കൊണാച്ച്റ്റ് എന്നിവിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടും.
Discussion about this post

