ഡബ്ലിൻ: അയർലൻഡിൽ ഉപഭോക്തൃ വിലക്കയറ്റം വർധിച്ചു. 2 ശതാമനത്തിൽ നിന്നും 2.7 ശതമാനത്തിലേക്കാണ് സെപ്തംബറിൽ വിലക്കയറ്റം വർധിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
2024 മാർച്ചിൽ വിലക്കയറ്റ നിരക്ക് 2.9 ശതമാനം ആയിരുന്നു. ഇതിന് ശേഷം ഏറ്റവും ഉയർന്ന നിരക്കിൽ എത്തുന്നത് ഇപ്പോഴാണെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നൽകുന്ന വിവരം. കഴിഞ്ഞ 12 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും കൂടുതലായി പ്രതിഫലിച്ചിരിക്കുന്നത് ഫുഡ് ആൻഡ് നോൺ- ആൽക്കഹോളിക് ബിവറേജസ് സെക്ടറിൽ ആണ്. മേഖലയിൽ വിലകൾ 4.7 ശതമാനം ഉയർന്നിട്ടുണ്ട്. മാസം, ചോക്കലേറ്റ്, പാൽ, ചീസ്, മുട്ട, ബ്രെഡ്, സോഫ്റ്റ് ഡ്രിങ്ക്സ്, മിനറൽ വാട്ടർ എന്നീ ഉത്പന്നങ്ങൾക്ക് വലിയ തോതിൽ ആയിരുന്നു വില ഉയർന്നത്.

