Author: sreejithakvijayan

ഡബ്ലിൻ: ക്രംലിനിലെ സ്റ്റാറ്റിക് സ്പീഡ് ക്യാമറ അടുത്ത മാസം മുതൽ പ്രവർത്തിച്ച് തുടങ്ങും. ഓഗസ്റ്റ് ഒന്ന് മുതൽ ക്യാമറ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാകും ക്യാമറ പ്രവർത്തിച്ച് തുടങ്ങുക. ക്രംലിനിലെ ഡോൾഫിൻസ് ബാണിൽ ആണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വേഗത പരിധി കടന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. നിയമ ലംഘകർക്ക് 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് ലഭിക്കുക. അടുത്തിടെ പ്രദേശത്ത് അമിതവേഗതയെ തുടർന്നുള്ള അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും റെക്കോർഡിൽ. പുതിയ കണക്കുകൾ പ്രകാരം 16,000ത്തോളം പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരിൽ നാലായിരത്തിലധികം പേർ ഭവന രഹിതരായ കുട്ടികളാണ്. നിലവിൽ 15,915 പേർ അടിയന്തിര താമസസൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 10,957 പേർ മുതിർന്നവരും 4,958 പേർ കുട്ടികളുമാണ്. ജൂൺ അവസാനവാരം വരെയുള്ള കണക്കുകളാണ് ഇത്. മെയിൽ അടിയന്തിര താമസസൗകര്യം പ്രയോജനപ്പെടുത്തിയത് 15,747 പേർ ആയിരുന്നു. ഇതിൽ 4,844 കുട്ടികൾ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. 2019 ൽ ആണ് രാജ്യത്ത് ഭവനരഹിതരുടെ എണ്ണം ആദ്യമായി 10,000 കവിഞ്ഞത്. പിന്നീടുള്ള വർഷങ്ങളിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പുതിയ പ്ലാന്റ് ആരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ആമസോൺ. ഇതോടെ നൂറ് കണക്കിന് തൊഴിലസരമാണ് നഷ്ടമാകുക. ഡബ്ലിനിലെ ബാലികൂളിനിലാണ് ആമസോൺ പുതിയ പ്ലാന്റ് ആരംഭിക്കാനിരുന്നത്. പ്ലാന്റിനായുള്ള വൈദ്യുതി കണക്ഷൻ നേടാൻ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഉദ്യമം ഉപേക്ഷിച്ചത്. 300 മില്യൺ യൂറോ ചിലവിട്ടാണ് ആമസോൺ ഇവിടെ പ്ലാന്റ് ആരംഭിക്കാനിരുന്നത്. പദ്ധതിയ്ക്കായി ഫിൻഗെയ്ൽ കൗണ്ടി കൗൺസിൽ ആമസോണിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ വൈദ്യുതിയ്ക്കായി ഐർഗ്രിഡിനെ സമീപിക്കുകയായിരുന്നു. എന്നാൽ വൈദ്യുതിയുടെ വർദ്ധിച്ചുവരുന്ന ആവശ്യഗതയെ തുടർന്ന് ഐർഗ്രിഡ് അനുമതി നിഷേധിച്ചു. ഇതോടെ 500 തൊഴിലവസരങ്ങളാണ് നഷ്ടമായത്.

Read More

ഡബ്ലിൻ: അയർലന്റ് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് ഇന്ത്യക്കാരനായ യുവാവ്. താലയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദക്ഷ് എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചുമടങ്ങാൻ ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും ദക്ഷ് എക്‌സിൽ കുറിച്ചു. അയർലന്റ് ഒട്ടും സുരക്ഷിതമായ രാജ്യമല്ല എന്ന് ഞാൻ ഇപ്പോൾ പറയുന്നു എന്നത് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. നാട്ടിലേക്ക് തിരികെ മടങ്ങാൻ ഇനിയും എനിക്ക് കാത്തിരിക്കാനാകില്ല. മൂന്ന് വർഷം മുൻപാണ് ഞാൻ അയർലന്റിൽ എത്തിയത്. അയർലന്റ് ഒരു നല്ല രാജ്യമാണെന്ന് ആയിരുന്നു ഞാൻ അപ്പോൾ വിചാരിച്ചത്. എന്നാൽ ഈ സ്ഥലം ഇന്ന് നായ്ക്കളുടെ കൈകളിലേക്ക് പോകുന്നു. ഇവിടെ വന്ന് ജീവിക്കാൻ ഞാൻ നേരത്തെ എല്ലാവരോടും പറയുമായിരുന്നു. കാരണം ഇവിടുത്തെ ജീവിത നിലവാരം അതിശയിപ്പിക്കുന്നതാണ്. ചുറ്റും ദയയുള്ള മനുഷ്യരും. എന്നാൽ ഈ സ്ഥലം പൊട്ടിത്തെറിയ്ക്കും. വംശീയവാദികൾ ന്യൂനപക്ഷം ആയിരിക്കാം. പക്ഷെ അവർ ഇപ്പോൾ അപകടകരാകികളാണെന്നും ദക്ഷ് പറഞ്ഞു. അതേസമയം ദക്ഷിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറൽ…

Read More

മൊനാഗൻ: മൊനാഗനിൽ വൻ ലഹരി വേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന് എംഡിഎംഎ പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് വൻ എംഡിഎംഎ ശേഖരം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വീട് പോലീസ് സീൽ ചെയ്തു. സംഭവത്തിൽ 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിശദമായ പരിശോധനയ്ക്കായി ലഹരി ഫോറൻസിക് വിഭാഗത്തിന് കൈമാറി.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഫനൈഡ് പെനിൻസുലയിലെ അവസാന പോസ്റ്റ് ഓഫീസും അടച്ച് പൂട്ടൽ ഭീഷണിയിൽ. പോസ്റ്റ് ഓഫീസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് നടത്തിപ്പുകാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. അങ്ങിനെയെങ്കിൽ പ്രദേശവാസികൾക്ക് തപാൽ സേവനങ്ങൾക്കായി 15 കിലോമീറ്റർ അകലെയുളള കെറിക്കീലിലേക്കോ കാരൈഗ് എയർട്ടിലേക്കോ പോകേണ്ടിവരും. ഒക്ടോബറോടെ അടച്ച് പൂട്ടൽ ഉണ്ടാകുമെന്നാണ് സൂചന. 1872 മുതൽ മക്എൽവെയ്ൻ കുടുംബമാണ് പോസ്റ്റ് ഓഫീസ് നടത്തിവരുന്നത്. നിലവിൽ വെൻഡിയും റോണൻ മക്‌വെല്ലുമാണ് പോസ്റ്റ് ഓഫീസിന്റെ ഉടമകൾ. നിലവിലെ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. അടുത്തിടെ പോസ്റ്റ് ഓഫീസിന് തൊട്ടതായി പലചരക്ക് കട ഇവർ ആരംഭിച്ചിരുന്നു.

Read More

ഡബ്ലിൻ: ഐറിഷ് വിസ്‌കി ബ്രാൻഡുകൾ വാങ്ങാൻ സ്പിരിറ്റ് കമ്പനിയായ കോബ്ലെസ്റ്റോൺ ബ്രാൻഡ്‌സ്. ഇതുമായി ബന്ധപ്പെട്ട് ഐറിഷ് ഡിസ്റ്റലറീസുമായുള്ള കരാർ പ്രഖ്യാപിച്ചു. നാപ്പോഗ് കാസിൽ, ക്ലോണ്ടാർഫ് എന്നീ വിസ്‌കി ബ്രാന്റുകളാണ് കാബ്ലെസ്റ്റോൺ ബ്രാൻഡ്‌സ് വാങ്ങുന്നത്. കാബ്ലെസ്റ്റോൺ ബ്രാൻഡ്‌സ് ആണ് കരാറ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തറിയിച്ചത്. രണ്ട് ബ്രാൻഡുകളുടെയും ഉയർച്ചയ്ക്കായി വൻ തുകയുടെ ദീർഘകാല നിക്ഷേപം നടത്തുമെന്ന് കാബ്ലെസ്റ്റോൺ ബ്രാൻഡ്‌സ് സിഇഒ ബ്രയാൻ ഫാഗൻ പറഞ്ഞു. ഐറിഷ് വിസ്കിയെ വിശ്വസിക്കുന്നു. നിലവിൽ വ്യാവസായികപരമായി നിരവധി വെല്ലുവിളികൾ ഉണ്ട്. എങ്കിലും ബ്രാൻഡുകളിൽ നിക്ഷേപിക്കേണ്ട സമയമാണ് ഇത്. നാപ്പോഗ് കാസിലിനും ക്ലോണ്ടാർഫിനും ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ട് തന്നെ ഇരു ബ്രാൻഡുകളെയും വളർത്താനുള്ള വലിയ അവസരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ നടുക്കം രേഖപ്പെടുത്തി വിരമിച്ച സ്‌കൂൾ പ്രിൻസിപ്പാൾ. ബെയർഫീൽഡ് നാഷണൽ സ്‌കൂളിലെ വിമരിച്ച പ്രിൻസിപ്പാൾ ജോൺ ബൺസ് ആണ് പ്രതികരണവുമായി എത്തിയത്. ഫെർമനാഗിലെ വെടിവയ്പ്പ് ഹൃദയം തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പ്പ് ഹൃദയഭേദകമാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. എന്തിരുന്നാലും ദുരന്തം അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണ്. അടുത്തിടെ വനേസയെയും കുടുംബത്തെയും കണ്ടിരുന്നു. എനിക്ക് അവളുടെ രക്ഷിതാക്കളെ നന്നായി അറിയാം. അടുത്തിടെയാണ് അവളുടെ രക്ഷിതാക്കളായ മേരിയും ജോയും മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരന് നേരെയുണ്ടായത് വംശീയ ആക്രമണമെന്ന് സ്ഥിരീകരണം. അന്വേഷണത്തിനൊടുവിൽ പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണ്. എന്നാൽ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളുമാണ് പ്രചരിക്കുന്നത്. ഇരയുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു താലയിൽ യുവാവ് ആക്രമിക്കപ്പെട്ടത്.  കൗമാരക്കാരുടെ സംഘം അദ്ദേഹം അർദ്ധനഗ്നനാക്കി മർദ്ദിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: നോൺ- ഗ്രീൻ മോർട്ട്‌ഗേജുകളുടെ പലിശ നിരക്ക് കുറച്ചു. എഐബി യൂണിറ്റുകളായ ഇബിഎസും ഹാവനുമാണ് പുതിയതും നിലവിലുള്ളതുമായ നോൺ- ഗ്രീൻ മോർട്ട്‌ഗേജുകളുടെ പലിശനിരക്ക് കുറച്ചത്. 0.50 ശതാമാനമാണ് കുറച്ചത്. 0.50% ഇളവുകൾ ഇബിഎസ് 2വർഷ ഫിക്‌സ്ഡ് റേറ്റ് നിരക്കിനെയും ഹാവൻ 3-വർഷ ഫിക്‌സ്ഡ് റേറ്റ് നിരക്കിനെയും ബാധിക്കും. മറ്റെല്ലാ ഗ്രീൻ ഫിക്‌സ്ഡ് നിരക്കുകളും 0.2 ശതമാനം കുറച്ചിട്ടുണ്ട്.

Read More