ബെൽഫാസ്റ്റ്: പ്രമുഖ പത്രപ്രവർത്തകൻ എഡ് മോളോണി അന്തരിച്ചു. 77 വയസ്സായിരുന്നു. വെള്ളയാഴ്ച രാത്രിയോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു മരണം സംഭവിച്ചത് എന്നാണ് വിവരം.
ബോസ്റ്റൺ കോളേജിലെ ബെൽഫാസ്റ്റ് പ്രോജക്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. സംഘർഷ സമയത്ത് പോരാളികളുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയം ആയിരുന്നു. എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
Discussion about this post

