ഡബ്ലിൻ: മകന്റെ മരണത്തിൽ നീതി തേടി ഒരമ്മ. 18 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പോൾ ഖ്വിന്നിന്റെ മാതാവ് ബ്രീഗ് ക്വിന്നാണ് പോലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണത്തിന് പോലീസ് പ്രാധാന്യം നൽകുന്നില്ലെന്നും അമ്മ ആരോപിച്ചു.
2007 ൽ ആയിരുന്നു 21 കാരനും അർമാഗിലെ ചുള്ളിഹന്ന സ്വദേശിയുമായ പോൾ ഖ്വിൻ കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 21 വയസ്സ് മാത്രം ആയിരുന്നു പോളിന്റെ പ്രായം. മൊനാഘനിലെ കാസിൽബ്ലേനിയിൽവച്ച് ഒരു സംഘം ആളുകൾ പോളിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ കേസ് എടുത്ത പോലീസ് 14 പേരെയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ് 9 പേരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്ക് ശിക്ഷ വാങ്ങി നൽകാൻ പോലീസ് തയ്യാറായിട്ടില്ല. 18 വർഷമായി അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ വാദം.

