ഡബ്ലിൻ: അയർലൻഡിൽ എൽ നിനോ പ്രതിഭാസം ശൈത്യകാലം കൂടുതൽ സൗമ്യമുള്ളതാക്കിയേക്കുമെന്ന് പുതിയ ഗവേഷണത്തിലെ കണ്ടെത്തൽ. ഇത് വലിയ കാലാവസ്ഥാ ആഘാതത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്നും പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. പസഫിക് സമുദ്രത്തിലെ ഉഷ്ണമേഖലാ പ്രദേശത്ത് ഉപരിതല ജലത്തിന് അസാധാരണമായ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ.
മെറ്റ് ഐറാനിലെ ശാസ്ത്രജ്ഞനായ ഡോ. ടിഡോ സെംലറും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൽനിനോ പ്രതിഭാസത്തിലെ മാറ്റങ്ങൾ ആഗോള താപനിലയിൽ വലിയ മാറ്റത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post

