കോർക്ക്: കോർക്കിൽ വള്ളം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. ഓൾഡ് ഹെഡ് ഓഫ് കിൻസാലിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുകൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
പുലർച്ചെ 3.40 ഓടെയാണ് വള്ളം അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത്. ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഫ്രാൻസിൽ നിന്നും അയർലന്റിലേക്കുള്ള യാത്രയ്ക്കിടെ ഇവരുടെ വള്ളത്തിൽ വെള്ളം കയറി. തുടർന്ന് വള്ളം മുങ്ങുകയായിരുന്നു.
Discussion about this post

