ഡബ്ലിൻ: ആക്രമണോത്സുകമായ അശ്ലീല ദൃശ്യങ്ങൾ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. ഇത്തരം ദൃശ്യങ്ങൾ കാണുന്നവർക്ക് ലൈംഗിക പീഡനം തെറ്റായി തോന്നാറില്ല. അവർക്ക് ചെയ്തത് തെറ്റാണെന്ന് പോലീസുകാർക്ക് പറഞ്ഞ് മനസിലാക്കി കൊണ്ടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിംഗ് അതോറിറ്റിയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണോത്സുകമായ ലൈംഗിക ദൃശ്യങ്ങൾ ഇന്റർനെറ്റിൽ സുലഭമാണ്. ഇത് ചെറുപ്പക്കാരെ നന്നായി സ്വാധീനിക്കും. ഇത് ചെയ്യാൻ അവരെ പ്രേരിപ്പിക്കും. അവരെ വഴിതെറ്റിക്കും. ലൈംഗികത അക്രമം നിറഞ്ഞതാണെന്ന ചിന്ത ഇത്തരം ദൃശ്യങ്ങൾ അവരിൽ ഉണ്ടാക്കും. അതൊരു സാധാരണ സംഭവവാണെന്നാണ് അവർക്ക് തോന്നുകയെന്നും ഡ്രൂ ഹാരിസ് കൂട്ടിച്ചേർത്തു.

