ഡബ്ലിൻ: ഇന്ത്യക്കാർക്കായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അയർലന്റിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യക്തിസുരക്ഷയ്ക്ക് എല്ലാവരും എല്ലായ്പ്പോഴും പ്രാധാന്യം നൽകണമെന്ന് എംബസി വ്യക്തമാക്കി.
ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പ്രത്യേകിച്ച് അസമയങ്ങളിൽ പോകരുതെന്ന് എംബസിയുടെ നിർദ്ദേശത്തിൽ പറയുന്നു. വ്യക്തി സുരക്ഷയ്ക്കായുള്ള മുൻകരുതൽ എല്ലാവരും സ്വീകരിക്കണമെന്നും എംബസി വ്യക്തമാക്കുന്നു. ഇന്ത്യക്കാർക്ക് അടിയന്തിരസാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും ഇ-മെയിൽ വിലാസവും എംബസി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ 08994 23734 എന്ന നമ്പറിലോ cons.dublin@mea.gov.in എന്ന ഇ മെയിൽ വിലാസത്തിലോ അധികൃതരുമായി ബന്ധപ്പെടാം.

