ഗാൽവെ: വിദ്യാർത്ഥികൾക്ക് താമസസൗകര്യം നൽകണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഗാൽവെ യൂണിവേഴ്സിറ്റി. ഇത് സംബന്ധിച്ച് 40,000 ലഘുലേഖകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് പുതിയ സെമസ്റ്റർ ആരംഭിക്കാനാരിക്കെയാണ് അഭ്യർത്ഥനയുമായി യൂണിവേഴ്സിറ്റി എത്തിയത്.
നിലവിൽ ഗാൽവെയിൽ വലിയ ബുദ്ധിമുട്ടാണ് താമസസൗകര്യത്തിനായി വിദ്യാർത്ഥികൾ നേരിടുന്നത്. നഗരത്തിൽ 30,000 വിദ്യാർത്ഥികൾ താമസസൗകര്യം തേടി അലയുന്നുണ്ടെന്നാണ് കണക്കുകൾ. മുൻപില്ലാത്തവണ്ണം ഈ പ്രശ്നം രൂക്ഷമാണെന്ന് വിദ്യാർത്ഥി യൂണിയനുകളും വ്യക്തമാക്കുന്നു.
200 ഓളം വീടുകൾ നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്നാൽ ഭീമമായ വാടക നിരക്ക് കാരണം ഇവ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. 600 യൂറോ മുതൽ 1200 യൂറോ വരെയാണ് ഈ വീടുകളുടെ വാടക.

