ബെൽഫാസ്റ്റ്: പട്ടിണി മരണം വർദ്ധിക്കുന്ന ഗാസയ്ക്കായി സഹായ ഹസ്തം നീട്ടി ഐറിഷ് റഗ് കമ്പനി. വെള്ളിയാഴ്ചകളിലെ വരുമാനം സഹായമായി ഗാസയ്ക്ക് നൽകും. ബെൽഫാസ്റ്റ്, ന്യൂറി എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുക്കൂൻ റഗ്സ് ആണ് ഗാസയ്ക്ക് സഹായം നൽകാൻ സന്നദ്ധത പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.
ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകൾ കമ്പനിയ്ക്ക് ഉണ്ട്. വെള്ളിയാഴ്ചകളിൽ ഇവ രണ്ടിൽ നിന്നും ലഭിക്കുന്ന വരുമാനം മൊത്തം സഹായമായി ഗാസയ്ക്ക് നൽകും. പട്ടിണി മരണങ്ങൾ വർദ്ധിക്കുന്ന സാചര്യത്തിൽ ഗാസയ്ക്ക് സഹായം നൽകണമെന്ന് ഓക്സ്ഫാം കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നൽകാനുള്ള കുക്കൂനിന്റെ തീരുമാനം.
Discussion about this post

