ആൻഡ്രിം: ജയന്റ്സ് കോസ്വേയുടെ ഒരു ഭാഗത്തെ പാറകൾ ഇടിഞ്ഞ് വീണു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാറകൾ ഇടിയുന്ന പശ്ചാത്തലത്തിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കോസ്വേയുടെ ലൂം മേഖലയിലായിരുന്നു പാറകൾ ഇടിഞ്ഞ് വീണത്. സംഭവ സമയം ഇവിടെ സന്ദർശകർ ഇല്ലാത്തതിനാൽ ആളമായമില്ല. സംഭവത്തിന് പിന്നാലെ ഈ മേഖല അടച്ചിട്ടിരിക്കുകയാണ്. ഇവിടേയ്ക്ക് സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി.
നോർതേൺ അയർലൻഡിലെ പൈതൃക കേന്ദ്രമായ കോസ്വേ നാശത്തിന്റെ വക്കിൽ ആണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാറകൾ ഇടിഞ്ഞ് അപകടം ഉണ്ടായിരിക്കുന്നത്. സന്ദർശകർ പാറകൾക്കിടയിൽ നാണയം ഇടരുതെന്ന് ഒരിക്കൽ കൂടി അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

