ഗാൽവെ: പ്രൊഫസർ ഡേവിഡ് ജെ ബേണിനെ പുതിയ പ്രസിഡന്റ് ആയി നിയമിച്ച് ഗാൽവെ സർവ്വകലാശാല. പ്രൊഫ. പീറ്റർ മക്ഹഗിന്റെ പിൻഗാമിയായിട്ടാണ് നിയമനം. ഗാൽവെ സർവ്വകലാശാലയുടെ 14ാമത് പ്രസിഡന്റ് ആണ് ഡേവിഡ്.
ഡേവിഡിന്റെ ചുമതല അടുത്ത മാസം മുതൽ ആരംഭിക്കും. യുകെയിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സയൻസ് ഫാക്കൽറ്റി പ്രൊ-വൈസ് ചാൻസിലറാണ് അദ്ദേഹം. ഇതിന് പുറമേ ന്യൂകാസിൽ അപ്പോൺ ടൈൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ മൂവ്മെന്റ് ഡിസോർഡേഴ്സ് ന്യൂറോളജി പ്രൊഫസറും ഓണററി കൺസൾട്ടന്റ് ന്യൂറോളജിസ്റ്റുമാണ് അദ്ദേഹം. സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബേൺ പറഞ്ഞു.
Discussion about this post

