കോർക്ക്: കോർക്കിലെ ബാങ്കിൽ സിനിമാ സ്റ്റൈലിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 42 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ ഉച്ചയോടെയായിരുന്നു പ്രതി ബാങ്കിൽ എത്തിയത്. ബേസ് ബോളും തൊപ്പിയും ഷാളും ധരിച്ച് ഒറ്റയ്ക്ക് എത്തിയ പ്രതി കോട്ടിലേക്ക് കയ്യിട്ട് തോക്കുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം ഇവിടെ നിന്നും 6,000 യൂറോയുമായി കടന്ന് കളയുകയായിരുന്നു.
Discussion about this post

