ഡബ്ലിൻ: അയർലൻഡിൽ ഭവന വില വീണ്ടും ഉയർന്നു. സെപ്തംബർവരെയുള്ള ഒരു വർഷത്തിനിടെ വിലയിൽ 7.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്തംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 7.5 ശതമാനം ആയിരുന്നു ഭവന വിലയിൽ ഉയർച്ച ഉണ്ടായത്.
ഒരു വർഷത്തിനിടെ ഡബ്ലിനിൽ വീടുകളുടെ ശരാശരി വില 5.3 ശതമാനം ഉയർന്നു. ഡബ്ലിന് പുറത്തെ ഉയർച്ച 9.4 ശതമാനം ആയിരുന്നു. രാജ്യത്ത് വീടിന് ഏറ്റവും ഉയർന്ന ശരാശരി വിലയുള്ള പ്രദേശം ഡൺ ലാവോഘെയർ- റാത്ത്ഡൗൺ ആണ്. 6,75,000 യൂറോയാണ് വീടുകളുടെ ശരാശരി വില.
Discussion about this post

