ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിലിന്റെ ( ഡബ്ല്യുഎംസി ) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനവും കലാസന്ധ്യയും നാളെ. വെളളിയാഴ്ച വൈകീട്ട് സെന്റ് കോൾമ്സില്ലെസ് ഹാളിലാണ് പരിപാടി. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വൈകീട്ട് അഞ്ച് മണിയ്ക്കാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. സെലിബ്രിറ്റി ഷോ, കലാ പ്രതിഭകളുടെ പ്രകടനം, ഗാനമേള, ഡിജെ പാർട്ടി, എന്നിവ ഉണ്ടായിരിക്കും. ദിലീപ് കലാഭവൻ, മെജോ ജോസഫ് എന്നിവർ പരിപാടിയുടെ ഭാഗമാകും. രാത്രി ഡിന്നറും ഒരുക്കിയിട്ടുണ്ട്.
Discussion about this post

