ഡെറി: ഡെറിയിൽ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഗ്ലെനബി ക്ലോസ് മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മേഖലയിൽ നിന്നും അജ്ഞാത വസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. ശേഷം ഇവിടെയുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പ്രദേശം ഇപ്പോഴും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇതുവരെ പ്രദേശവാസികളെ ഇവിടേയ്ക്ക് തിരികെ കൊണ്ടുവന്നിട്ടില്ല.
Discussion about this post

