ഡബ്ലിൻ: ഡബ്ലിനിൽ മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് തുടരുന്നു. 10 കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി 11 ന് ആരംഭിച്ച പുതിയ മുന്നറിയിപ്പ് ഇന്ന് രാവിലെ എട്ട് മണിവരെ തുടരും.
കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്ഫോർഡ്, മീത്ത്, ഓഫ്ലേ, വെസ്റ്റ്മീത്ത്, വിക്ലോ, ടിപ്പററി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. കൗണ്ടികളിൽ ചിലയിടങ്ങളിൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കുറയും.
Discussion about this post

