ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ ഇടിമിന്നലിന് സാധ്യത. ഇതേ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇടിമിന്നലിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നാണ് മുന്നറിയിപ്പ് ഉള്ളത്. കെറി, ഗാൽവെ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇവിടെ രാവിലെ 9 മുതൽ മുന്നറിയിപ്പ് നിലവിൽവന്നു. വൈകീട്ടുവരെ മുന്നറിയിപ്പ് തുടരും. മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. വാഹന യാത്രയ്ക്ക് ബുദ്ധിമുട്ടും നേരിടാം.
Discussion about this post

