ഡബ്ലിൻ: ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ഡബ്ലിനിലെ ലിഡിൽ സൂപ്പർമാർക്കറ്റും. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. ലിഡിൽ ഉൾപ്പെടെ 10 ഭക്ഷണവിതരണ ശാലകളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ച് പൂട്ടാൻ ഉത്തരവിട്ടത്.
കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് നടപടി. സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് എലിക്കാഷ്ഠം കണ്ടെത്തുകയായിരുന്നു. ഭക്ഷണം പ്രദർശിപ്പിക്കുന്ന സ്ഥലത്തും, തറയിലും, ഫ്രീസറിന്റെ ഭാഗത്തും, സ്റ്റോർ റൂമിലും ആയിരുന്നു കാഷ്ഠം. സാലിനോഗിൻ റോഡിലുള്ള ലിഡിൽ സൂപ്പർമാർക്കറ്റിനെതിരെയാണ് നടപടി. അതേസമയം അടച്ച്പൂട്ടൽ താത്കാലികമാണ്.

