കോർക്ക്: ബ്ലാക്ക് വാട്ടർ നദിയിൽ ബ്രൗൺ ട്രൗട്ട് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് (ഐഎഫ്ഐ). ഫംഗസ് അണുബാധയ്ക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ആയിരത്തോളം മീനുകൾ ആയിരുന്നു ചത്ത് പൊന്തിയത്.
മാലോവിനും റോസ്കീൻ പാലത്തിനും ഇടയിലുള്ള നദിയുടെ 8 കിലോമീറ്റർ സ്ഥലത്ത് ആയിരുന്നു മീനുകളെ കണ്ടത്. ഈ സ്ഥലത്ത് ഐഎഫ്ഐ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുകയാണ്. അലോവ്, മൈനർ അവെബെഗ് നദികളിൽ നടത്തിയ പരിശോധനകളിൽ ബ്രൗൺ ട്രൗട്ട് മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിശോധനയ്ക്കാവശ്യമായ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഇവർക്കൊപ്പം മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും പരിശോധന നടത്തുകയാണ്.

