പട്ന : പൊതുപരിപാടിയ്ക്കിടെ യുവതിയുടെ ഹിജാബ് മാറ്റാൻ ശ്രമിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭീഷണിയുമായി പാകിസ്ഥാൻ അധോലോക നായകൻ ഷഹ്സാദ് ഭട്ടി.നിതീഷ് കുമാർ പരസ്യമായി ക്ഷമാപണം നടത്തണമെന്നാണ് ഷഹസാദ് ഭട്ടി വീഡിയോയിൽ പറയുന്നത് .
‘ ബീഹാറിൽ നിന്നുള്ള ഈ മനുഷ്യൻ ചെയ്തത് എല്ലാവരും കണ്ടിട്ടുണ്ടാകും. അവൻ ഈ പെൺകുട്ടിയോട് ക്ഷമ ചോദിക്കണം… പിന്നീട് നിങ്ങൾ എന്നെ കുറ്റപ്പെടുത്തരുത് അവൻ ഇത് ചെയ്തു എന്ന് പറയരുത് , കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ക്ഷമ ചോദിക്കാം. ഏത് സ്ഥാപനമായാലും, സർക്കാരായാലും, എന്തുതന്നെയായാലും, പിന്നീട് പരാതിപ്പെടരുത്, പിന്നീട് ഷഹസാദ് ഭട്ടി ഇത് ചെയ്തു എന്ന് പറയരുത്….” എന്നാണ് വീഡിയോയിൽ പറയുന്നത്.
ഭീഷണിയെത്തുടർന്ന് ബീഹാർ പോലീസ് നടപടിയെടുത്തു.വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടു. സൈബർ പോലീസ് വീഡിയോ പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.

