കോർക്ക്: വെസ്റ്റ് കോർക്കിലെ ഹെയർ ദ്വീപിലുണ്ടായ കാട്ട് തീ അണച്ചു. കൗണ്ടി കോർക്കിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ദൗത്യത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. കാട്ട് തീയെ തുടർന്ന് പ്രദേശത്തെ മൂന്ന് വീടുകൾ അപകടത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു തീ അണച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഐറിഷ് കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ സ്കിബ്ബെരീനിൽ നിന്നും സ്കൂളിൽ നിന്നുമുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി. 13 മിനിറ്റ് സമയം കൊണ്ടാണ് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ചത്. ഇതിന് പുറമേ കുന്നമോർ തീരത്ത് നിന്നും അധിക ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞത്. തീ പടരാൻ ഉണ്ടായ കാരണം വ്യക്തമല്ല.

