ഡബ്ലിൻ: കൗമാരക്കാരിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്ന ഇന്ത്യക്കാരൻ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച ഫെയർവ്യൂ പാർക്കിൽവച്ച് ആക്രമിക്കപ്പെട്ട യുവാവാണ് രാജ്യം വിടുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തെ തുടർന്നാണ് അദ്ദേഹവം ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് അദ്ദേഹം. ജന്മനാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് അദ്ദേഹം യൂണിവേഴ്സിറ്റി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. തീസിസ് ഓൺലൈനായി തീർക്കാൻ അനുമതി ലഭിച്ചാൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങും.
കൗമാരക്കാരുടെ സംഘം അതിക്രൂരമായിട്ടായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. അടിച്ച് നിലത്തിട്ട ശേഷം അദ്ദേഹത്തിന്റെ വയറ്റിൽ ചവിട്ടുകയും തല അടിച്ച് പൊട്ടിക്കുകയും ചെയ്തു. നെറ്റിയിലെ മുറിവിൽ എട്ട് സ്റ്റിച്ചുകളാണ് ഉണ്ടായത്.

